ഐപിഎസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നമ്പര്‍ പതിപ്പിക്കാത്ത സര്‍ക്കാര്‍ വാഹനത്തില്‍ ദേശീയപാതയിലൂടെ അമിതവേഗത്തില്‍ യാത്ര ചെയ്ത യുവാക്കള്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും മണിക്കൂറുകളോളം വട്ടം കറക്കി.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. തെലങ്കാന സ്വദേശികളായ നാലുപേരാണ് നിയമ ലംഘനം നടത്തി യാത്ര ചെയ്തത്. മുന്‍പിലും പിറകിലും നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വേഗതയില്‍ പോകുന്നതുകണ്ട കാറിനെ പുറകില്‍ വന്നിരുന്ന കാര്‍ യാത്രക്കാരനായ കടുപ്പശ്ശേരി സ്വദേശി കൊക്കാട്ടില്‍ നോയല്‍ ഡേവീസ് പിന്തുടരുകയായിരുന്നു. മണ്ണുത്തി മേല്‍പ്പാലം മുതലാണ് അമിത വേഗതയില്‍ പായുന്ന കാര്‍ നോയലിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പുതുക്കാട് പോലീസില്‍ വിവരമറിയിച്ച നോയല്‍ പാലിയേക്കര ടോളില്‍വെച്ച് കാര്‍ തടയുകയായിരുന്നു. സമീപത്ത് പരിശോധന നടത്തിയിരുന്ന മോട്ടോര്‍ വാഹന വകുപ്പ് …