ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ അയ്യപ്പന്‍കുന്ന് കുടിവെള്ളപദ്ധതിക്ക് 100 എച്ച്പിയുടെ മോട്ടോര്‍ വാങ്ങി സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി ഒരു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചത്. ഭരണസമിതി അംഗങ്ങളായ ഹേമലത സുകുമാരന്‍, മേരിക്കുട്ടി വര്‍ഗ്ഗീസ്, ജിഷ ഡേവീസ്, ഷീബ നിഗേഷ്, ഗിഫ്റ്റി ഡെയ്‌സണ്‍, മേഴ്‌സി സ്‌ക്കറിയ, അനു പനങ്കൂടന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഡിസംബര്‍ മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കും എന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു.