മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് അംഗം ഷീന പ്രദീപ് അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗം ഷീബ സുരേന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. സുരേഷ് കുമാര്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. അശ്വതി, കെ. രാമകൃഷ്ണന്‍, തങ്കമണി ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പഞ്ചായത്തിലെ മുത്രത്തിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുളംതുരുത്തി ബണ്ടിന്റെയും കുന്നത്ത് കോളനി റോഡിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു.
