സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെ ചെറുക്കുവാനും സാമൂഹിക സുരക്ഷിതത്വം ലക്ഷ്യമിട്ട് യുഡിഎഫ് നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ധ്യ സംഘടിപ്പിച്ചത്. യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കണ്‍വീനര്‍ സോമന്‍ മൂത്രത്തിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അലക്‌സ് ചുക്കിരി, ഓസ്റ്റിന്‍ തെക്കുംപുറം, രാധാകൃഷ്ണന്‍, എം.പി. വര്‍ഗ്ഗീസ്, ദിനില്‍ പാലപറമ്പില്‍, മനോജ് വെണ്ടോര്‍, കെ.വി. സുന്ദരന്‍, ചന്ദ്രന്‍ പൊതിയേടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.