6 മുതല്‍ 13 വരെ നടക്കുന്ന ദേവീ ഭാഗവത പാരായണത്തിനും സഹസ്രകലശത്തിനും ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദിവസവും പ്രഭാഷണം, അന്നദാനം എന്നിവയും ഉണ്ടാകും. 14ന് രാവിലെ കലശങ്ങളില്‍ അധിവാസം വിടര്‍ത്തി പൂജ, തുടര്‍ന്ന് സഹസ്രകലശ പരികലശാഭിഷേക ആരംഭം, സപരിവാര പൂജ, ആചാര്യ ദക്ഷിണ, അമൃതഭോജനം, വലിയ ഗുരുതി, കളമെഴുത്തുപാട്ട്, മുടിയേറ്റ് എന്നിവയുണ്ടാകും. ദിവസവും ഭക്തര്‍ക്ക് വാഹനസൗകര്യം ഉണ്ടാകും. അഷ്ടബന്ധ നവീകരണം സഹസ്രകലശ കമ്മിറ്റി ഭാരവാഹികളായ സി.എം. സോമന്‍, സി.കെ. ആനന്ദകുമാര്‍, കെ.ഡി. ഹരിദാസ്, സി.കെ. സുഗതന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വരാക്കര ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണം സഹസ്രകലശം ഈമാസം 14 ന് നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
