പുത്തൂര്‍ പഞ്ചായത്ത് ഗവ. ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ടി.കെ. ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി സാബു, പഞ്ചായത്തംഗം ഷാജി വാരപ്പെട്ടിയില്‍, െ്രെടബല്‍ ഓഫീസര്‍ കെ.ജി. മനോജ,് ഊരുമൂപ്പന്‍ എം.ആര്‍. രമേഷ്, ട്രൈബല്‍ പ്രമോട്ടര്‍ മഞ്ചു ഗിരീഷ്, ആയുര്‍വേദ ഡോക്ടര്‍ റോസ്ലിന്‍ എന്നിവര്‍ പ്രസംഗിച്ചു.