ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ ഇനിയുള്ള ഊന്നല്‍ കൃഷിയും വ്യവസായവും ശക്തിപ്പെടുത്തുക എന്നതാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ബാടലായിരുന്നു ജനകീയസൂത്രണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആസൂത്രണം ഇനി ആവശ്യമില്ല എന്ന് കേന്ദ്ര ഭരണകൂടം പറയുകയും ആസൂത്രണത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തപ്പോഴും കേരളം ആസൂത്രണത്തെ ശക്തിപ്പെടുത്തുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. കര്‍ഷക സംഘം ദേശീയ സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നന്തിക്കരയില്‍ ജനകീയസൂത്രണവും ഉത്പാദന മേഖലയും പുതിയ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ടി.പി. കുഞ്ഞിക്കണ്ണന്‍, ടി. നരേന്ദ്രന്‍, ടി.എ. രാമകൃഷ്ണന്‍, പി.കെ. ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങോടനുബന്ധിച്ച് മെഗാതിരുവാതിരകളിയും അരങ്ങേറി.