അതിരൂക്ഷ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മൗനംഭജിക്കുകയാണെന്നാരോപിച്ച് ഐഎന്‍ടിയുസി പുതുക്കാട് പ്രതിഷേധ ജ്വാലയും ധര്‍ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. കെ.എല്‍. ജെയ്‌സണ്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, സി.വി. ഷംസുദ്ദീന്‍, പോള്‍സണ്‍ തെക്കുംപീടിക, സിജു ആന്റണി, ഷാഫി കല്ലുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ലിന്‍സന്‍ പല്ലന്‍, ജയന്‍ കോനിക്കര, വിത്സണ്‍ വല്ലച്ചിറ, സുന്ദര്‍ അളഗപ്പ, ഷാഹിര്‍ വരന്തരപ്പിള്ളി, സിന്റോ ആന്റണി, മനോജ് സുന്ദര്‍, സിജോ പുന്നക്കര എന്നിവര്‍ നേതൃത്വം നല്‍കി./