പദ്ധതിയുടെ ഉദ്ഘാടനം തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ നിര്‍വ്വഹിച്ചു. തൃക്കൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് സി.വി. ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുപീടിക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ഡേവീസ്, പഞ്ചായത്ത് അംഗങ്ങളായ ഷീബ നിഗേഷ്, ഗിഫ്റ്റി ഡെയ്സണ്‍, അജീഷ് മുരിയാടന്‍, വെറ്ററിനറി ഡോക്ടര്‍ അരുണ്‍ റാഫേല്‍, ക്ഷീര കര്‍ഷക പ്രതിനിധി മുകുന്ദന്‍ പ്ലാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. പ്രതിമാസം 2 ചാക്ക് കാലിതീറ്റ വാങ്ങുന്ന കര്‍ഷകര്‍ക്ക് 1000 രൂപ സബ്സിഡി നിരക്കില്‍ 6 മാസം കൊണ്ട് 6000 രൂപ സബ്സിഡി നല്‍കുന്ന പദ്ധതിയാണ്. 58,3000 രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 97 കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.