13-ാം വാര്‍ഡ് മാങ്കുറ്റിപ്പാടത്ത് 50 വര്‍ഷത്തിലേറെയായി പൊതുശ്മശാനമായി ഉപയോഗിക്കുന്ന ഭൂമിയിലാണ് ക്രിമറ്റോറിയം നിര്‍മ്മിക്കുന്നത്. പഞ്ചായത്തിന്റെ 2018-19, 2021-22 വര്‍ഷങ്ങളിലെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 75 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. 50 സെന്റ് വരുന്ന സ്ഥലത്ത് ഓഫീസ് റൂം, ശുചിമുറി, മതപരമായ സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള ഇടം, പോര്‍ച്ച് തുടങ്ങിയ സൗകര്യങ്ങളോടെ 2000 ചതുരശ്ര വിസ്തൃതിയിലാണ് ക്രിമറ്റോറിയം ഒരുക്കുന്നത്. കോസ്റ്റ് ഫോര്‍ഡിനാണ് സിവില്‍ പ്രവൃത്തികളുടെ നിര്‍മ്മാണ ചുമതല. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യത്തെ ക്രിമറ്റോറിയമാണിത്. 2018ല്‍ ഭരണാനുമതി ലഭിച്ച്, 2019ല്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ഫര്‍ണസ് സംവിധാനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞു. പണികള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷം ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് അധികൃതര്‍./