കുരിശുമുടി കയറാനെത്തുന്ന വിശ്വാസികള്‍ അടിവാരം പള്ളിയില്‍ പ്രാരംഭ പ്രാര്‍ഥന നടത്തി ശേഷമാണ് നേരത്തെ മലകയറിയിരുന്നത്. കുരിശുമുടിയിലേക്കുള്ള ശ്ലീവാപാതയില്‍ ഒന്നാം സ്ഥലത്തിനു തൊട്ടുമുമ്പായാണ് ഇപ്പോള്‍ പ്രാരംഭപ്രാര്‍ഥനക്കുള്ള സ്ഥലം ഒരുക്കിയിട്ടുള്ളത്. കനകമല ഇടവകയില്‍ ഡീക്കനായി ശുശ്രൂഷ ചെയ്തിരുന്ന പ്രവീണ്‍ പുത്തന്‍പുരയിലാണ് പുതിയ പ്രാര്‍ഥന സ്ഥലത്ത് യേശു ഗദ്‌സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥന നിരതനായിരിക്കുന്ന രൂപം സിമന്റില്‍ നിര്‍മിച്ചത്. പ്രാരംഭ പ്രാര്‍ത്ഥന സ്ഥലത്തിന്റെ വെഞ്ചരിപ്പ് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഷിബു നെല്ലിശേരി, ഫാ.ജെയിന്‍ കടവി എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് വിശ്വാസികള്‍ക്കൊപ്പം മല കയറിയ ബിഷപ്പ് കുരിശുമുടിയില്‍ ദിവ്യബലി അര്‍പ്പിച്ചു.