nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. മൊബിലിറ്റി ഹബിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു.

pudukad ksrtc

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതുക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയോട് ചേര്‍ന്നുള്ള 4 ഏക്കര്‍ സ്ഥലത്ത് അധുനികവത്കരണത്തിന്റെ ഭാഗമായി മൊബിലിറ്റി ഹബ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട  സാധ്യത പഠനം പൂര്‍ത്തിയായി.  തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി, ഐഎഫ്‌സിയുമായി ചേര്‍ന്ന് ആരംഭിക്കുന്നതിനുള്ള കരാറിന്റെ കരട് തയ്യാറായി വരുന്നതായും മന്ത്രി അറിയിച്ചു. വിജിഎഫ് വ്യവസ്ഥയില്‍ തുക ലഭ്യമാകുന്നമുറക്ക് മൊബിലിറ്റി ഹബിന്റെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ പുതുക്കാട് ഡിപ്പോയില്‍ പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞുവെന്നും,തുടര്‍നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *