ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്കും സഌബ് ഭീഷണിയാണ്. ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ യാത്രചെയ്യുന്ന റോഡാണിത്. സമീപത്തെ പഞ്ചായത്ത് ഓഫീസ്, പൊട്രോള്‍ പമ്പ്, ആശുപത്രി, ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വഴിയിലാണ് ഈ അപകടം പതുങ്ങിയിരിക്കുന്നത്. ദേശീയപാതാ അധികൃതര്‍ പാതയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ടോള്‍ പിരിവ് മാത്രമാണ് ലക്ഷ്യമെന്നും പൊതുപ്രവര്‍ത്തകനായ ജോയ് മഞ്ഞളി കുറ്റപ്പെടുത്തി. രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുര്‍ഘടം നിറഞ്ഞതാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക്് വഴിയൊരുക്കും. റോഡിനെക്കുറിച്ച് പരിചയമില്ലാത്ത യാത്രികര്‍ വന്നാലും അപകടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിനെതിരെ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യവും ഉയരുന്നുണ്ട്.