പരസ്യമായി ആള്‍മാറാട്ടം നടത്തി പാലിയേക്കര ടോളില്‍ ടോള്‍ പിരിച്ച കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ എന്‍ എച്ച് എ ഐ പ്രോജെക്ട് ഡയറക്ടറോട് ആവശ്യപ്പെട്ട ജില്ലാ കളക്ടറുടെ നടപടി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ പൊതുമരാമത്തു മന്ത്രിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു
കഴിഞ്ഞ ആറ് മാസക്കാലമായി ടോള്‍ പ്ലാസ നടത്തുന്നത് ജി ഐ പി എല്‍ കമ്പനിക്ക് പകരം നാഗ്പൂര്‍ ആസ്ഥാനമായ ആഷ്മി റോഡ് കരിയേഴ്‌സ് പ്രൈവറ് ലിമിറ്റഡ് എന്ന കമ്പനിയാണെന്ന ബോര്‍ഡ് പരസ്യമായി ടോള്‍ പ്ലാസയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പരസ്യമായി ബോര്‍ഡ് വെച്ചിട്ട് ആറ് മാസമായെങ്കിലും അതിന് മുന്‍പ് ഈ കമ്പനിയെ ഏല്പിച്ചിട്ടുണ്ടോയെന്ന് എന്‍ എച്ച് എ ഐ ആണ് വ്യക്തമാക്കേണ്ടത്. കരാര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമായ കമ്പനിയുടെ ഈ പ്രവൃത്തി ആള്‍മാറാട്ടം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും …