nctv news pudukkad

വിദ്യാത്ഥികളില്‍ കാര്‍ഷികാഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൊടകര ഗ്രാമപഞ്ചായത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി

kodakara

ക്ലാസ് മുറിയില്‍ നിന്നും പാടത്തേക്കിറങ്ങിയപ്പോള്‍ കുട്ടികള്‍ക്കും പുതിയൊരു അനുഭവമായി. മണ്ണിന്റെ മണമാസ്വദിച്ച് കുട്ടികള്‍ ഞാറു നട്ടു. അവര്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദന്‍, ഗ്രാമപഞ്ചായത്ത്് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ജോയ് നെല്ലിശേരി, സ്വപ്്‌ന സത്യന്‍, കൃഷി ഓഫിസര്‍ പി.വി. സ്വാതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *