nctv news pudukkad

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി കൊടകര പഞ്ചായത്തിലെ അതിദരിദ്രര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു 

kodakra panchayath

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശേരി, സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.  കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന യൂസര്‍ ഫീ കളക്ഷന്‍ തുടര്‍ച്ചയായി  കൂടുതല്‍ നേടിയ ഏഴാം വാര്‍ഡിലെ ജനപ്രതിനിധി സജിനി സന്തോഷ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ കവിത ഷാജു, മിനി ഷാജു, ആറാം വാര്‍ഡിലെ ജനപ്രതിനിധി സി.എ. റെക്‌സ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ ജോളി, കമലാക്ഷി എന്നിവരെ കളക്ടര്‍ അനുമോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *