പറപ്പൂക്കര പള്ളത്ത് അനധികൃത മദ്യവിൽപന, ഒരാൾ അറസ്റ്റിൽ, 25 ലിറ്റർ മദ്യം പിടികൂടി
പറപ്പൂക്കര പള്ളത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്ഥലങ്ങളിൽ വിൽപനക്കായി സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. പള്ളത്ത് ഹോട്ടലിൻ്റെ മറവിൽ മദ്യവിൽപ്പന നടത്തിയിരുന്ന കരവട്ട് സുനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 8 ലിറ്റർ മദ്യം പിടികൂടി. പറപ്പൂക്കര പള്ളം പനിയത്തുപറമ്പിൽ രതീഷിൻ്റെ വീട്ടിൽ നിന്ന് 17 ലിറ്റർ മദ്യം പിടികൂടി. പോലീസിനെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു