ആറു വര്‍ഷമായി മുടങ്ങി കിടക്കുന്ന റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിച്ച് മിനിമം വേതനം 30,000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, കേന്ദ്ര ഗവണ്‍മെന്റ് വെട്ടിക്കുറച്ച റേഷനരിയും ഗോതമ്പും പഞ്ചസാരയും മണ്ണണ്ണയും പുന:സ്ഥാപിക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് കിട്ടാനുള്ള കമ്മീഷന്‍ കുടിശ്ശഖ ലഭ്യമാക്കുക, കേന്ദ്ര വേതന വിഹിതം വര്‍ദ്ധിപ്പിക്കുക, സെര്‍വര്‍ തകരാര്‍ പരിഹരിച്ച് വിതരണത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സമരം നടക്കുന്നത്. പ്രതിഷേധപരിപാടികള്‍ എകെആര്‍ആര്‍ഡിഎ സംസ്ഥാന സെക്രട്ടറി പി.ഡി. പോള്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ആര്‍ഡിഎ താലൂക്ക് സെക്രട്ടറി സന്തോഷ് കല്ലൂര്‍ അധ്യക്ഷനായി. ജിമ്പി ജോണ്‍സണ്‍, മാതള ജയാനന്തന്‍, പി. മധു എന്നിവര്‍ പ്രസംഗിച്ചു
സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ സംയുക്തമായി നടത്തുന്ന തുടര്‍സമരത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കില്‍ റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
