പുതുക്കാട് മണ്ഡലത്തിലെ നാഷണല്‍ ഹൈവയുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് എംഎല്‍എ ഇ ആവശ്യം ഉന്നയിച്ചത്. യോഗത്തില്‍ തൃശ്ശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ അനൂപ്, ടി.എസ് ബൈജു, കെ.എം. ബാബുരാജ്, പ്രിന്‍സണ്‍ തയ്യാലക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് പ്രിന്‍സ്, ജോസഫ് ടാജറ്റ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ചാലക്കുടി ഡിവൈഎസ്പി പി.എസ്. സിനോജ്, പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനില്‍ദാസ്, ദേശീയപാത പ്രൊജക്റ്റ് ഡയറക്ടര്‍ വിപിന്‍ മധു, ഡെപ്യൂട്ടി മാനേജര്‍ അഭിഷേക് കാല, എന്‍ജിനീയര്‍മാരായ അര്‍ജുന്‍, സുധീഷ്, ജിഐപിഎല്‍ ഡിജിഎം ശങ്കര്‍ തുടങ്ങിയ നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. നാഷണല്‍ ഹൈവേയിലെ തെരുവുവിളക്കുകള്‍ അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണം, വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളില്‍ െ്രെഡനേജ് നിര്‍മ്മിക്കുന്നതിനും ഓവുചാലുകള്‍ വൃത്തിയാക്കി വെള്ളം ഒഴുകിവിടുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആയതിന്റെ നടപടികള്‍ സ്വീകരിക്കാമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ മുന്‍വശത്ത് ദേശീയപാതയില്‍ തുടരെത്തുടരെ ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉന്നതല യോഗം വിളിച്ചു ചേര്‍ക്കണം എന്നും യോഗത്തില്‍ തീരുമാനമായി. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറാതെ കെഎസ്ആര്‍ടിസിക്ക് സ്റ്റാന്‍ഡിന് എതിര്‍വശത്ത് നിര്‍ത്തി ആളുകളെ കയറ്റുന്നതിനും യോഗത്തില്‍ നിര്‍ദ്ദേശം ഉയരുന്നു. ഇതിനായി ബസ് വേകളും കാത്തിരിപ്പ് കേന്ദ്രവും നിര്‍മ്മിക്കുന്നതിനും, കെഎസ്ആര്‍ടിസി ബസ്സുകള്‍ പൂര്‍ണമായും ഇരുവശത്തുമുള്ള സര്‍വീസ് റോഡുകളില്‍ കൂടി മാത്രം സഞ്ചരിക്കുന്നതിനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ ഹൈവേകളിലെ സര്‍വീസ് റോഡുകള്‍ പൂര്‍ണ്ണമായും നിര്‍മ്മിക്കണമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. പുതുക്കാട് സെന്ററിലെ സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദിശാ ബോര്‍ഡുകള്‍ യഥാസ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഗൗരവരമായ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ക്കായി എംപി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജനപ്രതിനിധികളുടെയും ജില്ലാ കളക്ടര്‍, പോലീസ്, എന്‍എച്ച്എഐ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജൂലൈ മാസത്തില്‍ തന്നെ യോഗം വിളിച്ചു ചേര്‍ക്കുന്നതിനും നടപടി സ്വീകരിക്കും. എംഎല്‍എ കണ്‍വീനറായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളും ആയിട്ടുള്ള കമ്മിറ്റി രൂപീകരിക്കുകയും, ക്രോഡീകരിച്ച നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനും തീരുമാനമായി.
ദേശീയപാത 544 ല്‍ 60 കിലോമീറ്ററിനുള്ളില്‍ രണ്ടാമത്തെ ടോള്‍ ബൂത്ത് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ പാലിയേക്കരയിലെ ടോള്‍ പ്ലാസ അടച്ചു പൂട്ടണമെന്നും ഇതിനായി കേന്ദ്രസര്‍ക്കാരും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു
