പുതുക്കാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗത്തിലാണ് എംഎല്‍എ ആവശ്യമുന്നയിച്ചത്. കേളിത്തോട് പാലത്തിന്റെയും കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉങ്ങിന്‍ചുവട് കടലശ്ശേരി വല്ലച്ചിറ റോഡ് ഉദ്ഘാടനം സജ്ജമായതായും യോഗത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, അശ്വതി വിബി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മണ്ഡലം മോഡല്‍ ഓഫീസര്‍ ആര്‍. ശേഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കച്ചേരി കടവ് പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ഉള്‍പ്പെടെയുള്ള വനംവകുപ്പിന്റെ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു
