കോഴിക്കോട് ചെമ്പനോട പനയ്ക്കല്‍ വീട്ടില്‍ മാത്യുവിനെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 10ന് ആറ്റപ്പിള്ളി പയ്യൂര്‍ക്കാവ് ക്ഷേത്രത്തിന് സമീപം അരീക്കാടന്‍ ഫെര്‍ണാണ്ടസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയിലിരുന്ന സ്വര്‍ണവും പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടിരുന്നു. ഫെര്‍ണാണ്ടസ് വിദേശത്തായതിനാല്‍ മാതാപിതാക്കളായ ജോര്‍ജും ആലീസുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ മറ്റൊരു മകനായ അലക്‌സാണ്ടറിന്റെ വീട്ടില്‍ പോയപ്പോഴാണ് മോഷണം നടന്നത്. സംഭവത്തില്‍ വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ചാലക്കുടിയില്‍ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ആറ്റപ്പിള്ളിയില്‍ വീട് കുത്തിതുറന്ന് പതിമൂന്നര പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്ന കേസില്‍ പ്രതി പൊലീസ് പിടിയില്‍
