കല്ലൂര്‍ നായരങ്ങാടിയില്‍ ടാങ്കര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരുക്കേറ്റു. തിരൂര്‍ സ്വദേശിയായ യുവാവിനാണ് പരുക്കേറ്റത്. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.
കല്ലൂര്‍ നായരങ്ങാടിയില്‍ ടാങ്കര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം
