ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂണ്‍ 30ന് മുന്‍പ് സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുന്‍പ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പലതവണ മാറ്റിയാണ് ഇപ്പോള്‍ സെപ്റ്റംബര്‍ 30ല്‍ എത്തിയിരിക്കുന്നത്.
ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു
