പീച്ചി ഇടതുകര കനാലിന്റെ വശങ്ങളില്‍ ചാക്കുകളിലായാണ് മാലിന്യം തള്ളിയിരിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തൃശൂര്‍ വടക്കേ സ്റ്റാന്റിനു സമീപമുള്ള സ്വകാര്യ ഹോട്ടലിന്റെ ബില്ലുകളും മറ്റു അനുബന്ധ രേഖകളും മാലിന്യത്തില്‍ നിന്ന് ലഭിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി തെളിവുകള്‍ കണ്ടെത്തിയത്. പഞ്ചായത്തംഗം മേരികുട്ടി വര്‍ഗീസ്, നാട്ടുകാരായ, ജോജു, വിക്രമന്‍, പ്രകാശന്‍ ബിനോയ് എന്നിവരും സന്നിഹിതരായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ വരന്തരപ്പിള്ളി പോലീസില്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി മാലിന്യം തട്ടിയവരെ വിളിച്ച് വരുത്തി കേസ് എടുത്തു. മാലിന്യം അവിടെ നിന്ന് ഇട്ടവര്‍ തന്നെ വണ്ടിയില്‍ കൊണ്ടുപോയി. ആരോഗ്യ വിഭാഗം അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. ഇരുട്ടിന്റെ മറവില്‍ വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്ന പ്രവര്‍ത്തികള്‍ അടിക്കടിയുണ്ടാവുകയാണ്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ജോലി ഏറ്റെടുക്കുകയും രാത്രി കാലങ്ങളില്‍ വഴിയോരങ്ങളില്‍ തള്ളുകയും ചെയ്യുന്നവര്‍ വീണ്ടും പ്രവൃത്തി തുടരുന്നു. പഞ്ചായത്തിന്റെ മാലിന്യ വിമുക്ത പരിപാടികള്‍ നടക്കുന്നതിനിടെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
മാലിന്യ വിമുക്തപഞ്ചായത്താകാന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തൃക്കൂര്‍ പഞ്ചായത്തിലെ മുട്ടിത്തടി പ്ലാവിന്‍ കുന്നിലെ റോഡില്‍ സാമൂഹ്യവിരുദ്ധര്‍ ഹോട്ടല്‍ മാലിന്യം തള്ളിയ നിലയില്‍
