3 മാസങ്ങള്‍ക്കുശേഷം പാലപ്പിള്ളിയില്‍ കാട്ടാനകള്‍ തിരിച്ചെത്തി. മുപ്ലി, പിള്ളത്തോട് പ്രദേശത്ത് കാട്ടാനക്കൂട്ടം ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി വിഹരിക്കുന്നുണ്ടായിരുന്നു. രാവിലെ ടാപ്പിങിനു ഇറങ്ങുന്ന തൊഴിലാളികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ കെ.പി. പ്രേംഷമീര്‍ അറിയിച്ചു.