nctv news pudukkad

latest news

pudukad station march

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെ തിരെയും കള്ളക്കേസുകള്‍ എടുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ കുടുംബം കേന്ദ്രീകരിച്ച് അഴിമതി നടക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെകട്ടറി സെബി കൊടിയന്‍. യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ലിന്റോ പള്ളിപറമ്പന്‍, പി.പി.ചന്ദ്രന്‍, കെ.ജെ. ജോജു, പി.കെ. പ്രസാദ്, സി.രവീന്ദ്രനാഥ്, ടി.ഡി. വാസുദേവന്‍, എം. ശ്രീകുമാര്‍, ഷാഫി കല്ലൂപറമ്പില്‍, ഏ.എം. ബിജു, ഹരീഷ് കുമാര്‍, പി.ഡി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളായ സ്റ്റാന്‍ ലോ

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെ തിരെയും കള്ളക്കേസുകള്‍ എടുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ കുടുംബം കേന്ദ്രീകരിച്ച് അഴിമതി നടക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി Read More »

street dogs

മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നുമുറി, ഒമ്പതുങ്ങല്‍ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം മൂലം വഴിനടക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നതായി നാട്ടുകാരുടെ പരാതി

മൂന്നുമുറിയില്‍ നിന്ന് ഒമ്പതുങ്ങല്‍, കുഞ്ഞാലിപ്പാറ, മാങ്കുറ്റിപ്പാടം പ്രദേശങ്ങളിലേക്ക് പോകുന്ന റോഡില്‍ രാപകല്‍ വ്യത്യാസമില്ലാതെ തെരുവുനായ്്ക്കള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാര്‍ക്ക് തെരുവുനായക്കള്‍ പേടി സ്വപ്‌നമായി മാറിയിരിക്കയാണ്. വിദ്യാലയങ്ങളിലേക്കും ട്യൂഷന്‍ സെന്ററുകളിലേക്കും സൈക്കിളില്‍ പോകുന്ന കുട്ടികള്‍ക്കും തെരുവുനായക്കള്‍ ഭീഷണി സൃഷ്ടിക്കുന്നു. റോഡില്‍ തെരുവുനായ്്ക്കളുള്ളതിനാല്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും  കുട്ടികളെ അനുഗമിക്കേണ്ടി വരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. നായ്്്്ക്കളെ നിയന്ത്രിക്കാന്‍ സത്വര നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നുമുറി, ഒമ്പതുങ്ങല്‍ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം മൂലം വഴിനടക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നതായി നാട്ടുകാരുടെ പരാതി Read More »

pudukad valajoopadam

വളഞ്ഞുപാടത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള പുതുക്കാട് പഞ്ചായത്തിന്റെ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുതുക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു

ഈ മാസം 22ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പുതുക്കാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആറാം വാര്‍ഡിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് ഒരു മാലിന്യ സംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. മാലിന്യ പാര്‍ക്കില്‍ ഫീകല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, അറവുശാല, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ്, ശ്മശാനം എന്നിവ അടങ്ങുന്ന പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. എന്നാല്‍  ഇത്രയധികം ജനങ്ങള്‍തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് നടപടിയെന്നാണ് ജനകീയ സമിതിയുടെ ആരോപണം. പ്രതിഷേധ പരിപാടികള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ കെ.

വളഞ്ഞുപാടത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള പുതുക്കാട് പഞ്ചായത്തിന്റെ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുതുക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു Read More »

mla pudukad

പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി അനുമതി ലഭിച്ച 4 റോഡുകളുടെ നിര്‍മ്മാണം ഇനിയും ആരംഭിക്കാന്‍ കഴിയാത്തതില്‍ എംഎല്‍എ യ്ക്ക് അതൃപ്തി

വിവിധ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അതൃപ്തി രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ധനകാര്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കിഫ്ബി സി.ഇ.ഒ. എന്നിവര്‍ക്ക് കത്ത് നല്‍കുമെന്ന് യോഗത്തില്‍ അറിയിച്ചു. മണ്ഡലത്തിലെ നടന്നുവരുന്ന വിവിധ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നോഡല്‍ ഓഫീസര്‍ ആര്‍. ശേഖര്‍,

പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി അനുമതി ലഭിച്ച 4 റോഡുകളുടെ നിര്‍മ്മാണം ഇനിയും ആരംഭിക്കാന്‍ കഴിയാത്തതില്‍ എംഎല്‍എ യ്ക്ക് അതൃപ്തി Read More »

mattathur village office

 മറ്റത്തൂര്‍ വില്ലേജ് ഇനി സ്മാര്‍ട്ട് ആകും

പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തൂര്‍ വില്ലേജ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിന് നടപടി സ്വീകരിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. അമ്പത് ലക്ഷം രൂപയാണ് ഓരോ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ് ലഭിച്ചതായും എംഎല്‍എ അറിയിച്ചു.

 മറ്റത്തൂര്‍ വില്ലേജ് ഇനി സ്മാര്‍ട്ട് ആകും Read More »

trikur poonissrei road

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ മാവിന്‍ചുവട് പൂണിശ്ശേരി കപ്പേള കനാല്‍ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാപഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. സലീഷ്, സലീഷ് ചെമ്പാറ, കപില്‍രാജ്, അജീഷ് മുരിയാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 20.16 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു റോഡിന്റെ നിര്‍മാണം.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ മാവിന്‍ചുവട് പൂണിശ്ശേരി കപ്പേള കനാല്‍ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി Read More »

ACCIDENT PARAPPUKARA

മുത്രത്തിക്കരയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പറപ്പൂക്കര മുത്രത്തിക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാടായിക്കോണം കാക്കനാട്ട് വീട്ടിൽ കുട്ടൻ്റെ മകൻ സുധീർ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാവിലെ 8 മണിയോടെയാണ് അപകടം. നന്തിക്കരയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോയിരുന്ന ബസിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീറിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

മുത്രത്തിക്കരയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു Read More »

INCHAKUNDU SCHOOL

 കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജിയുപി സ്‌കൂളില്‍ ദശപുഷ്പ പ്രദര്‍ശനവും പത്തില ചെടികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു

പ്രധാന അധ്യാപിക റിന്‍സി ജോണ്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പത്തിലകളുടെയും ദശപുഷ്പങ്ങളുടെയും പ്രാധാന്യം കുട്ടികള്‍ക്ക് വിശദീകരിച്ചു. കുട്ടികള്‍ കൊണ്ടുവന്ന പത്തിലകള്‍ ഉപയോഗിച്ച് പത്തില കറി വിതരണവും നടത്തി.

 കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജിയുപി സ്‌കൂളില്‍ ദശപുഷ്പ പ്രദര്‍ശനവും പത്തില ചെടികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു Read More »

PATTAYA ASSEMBLY

പുതുക്കാട് മണ്ഡലം പട്ടയം അസംബ്ലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

പട്ടയം അസംബ്ലിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.  ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി പദ്ധതി വിശദീകരിച്ചു. പുതുക്കാട് മണ്ഡലം നോഡല്‍ ഓഫീസര്‍ കെ.എം. സിമീഷ് സാഹു, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, സൈമണ്‍ നമ്പാടന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, അജിതാ സുധാകരന്‍, എന്‍. മനോജ് എന്നിവരും മറ്റു ജനപ്രതിനിധികളും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പട്ടയം അസംബ്ലിയില്‍ സന്നിഹിതരായി.  മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍

പുതുക്കാട് മണ്ഡലം പട്ടയം അസംബ്ലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു Read More »

POKOTHRA COLONY

 നെല്ലായി പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ

പോങ്കോത്ര കോളനി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പോങ്കോത്ര ഗ്രാമിക ഉദ്ഘാടനം ജനുവരി 26ന് നടക്കുമെന്ന് എംഎല്‍എ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആറുമാസത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്ന് എംഎല്‍എ കരാറുകാരോട് നിര്‍ദേശിച്ചു. അവലോകന സമിതി യോഗം ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും എംഎല്‍എ പറഞ്ഞു. ഗ്രാമിക പരിസരത്ത് നടന്ന ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.  അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട

 നെല്ലായി പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ Read More »

pudukad police

കല്ലൂര്‍ മാവിന്‍ചുവടില്‍ അമേരിക്കന്‍ പൗരത്വമുള്ള മലയാളിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പണം, മൊബൈല്‍ഫോണ്‍, ടാബ്‌ലെറ്റ്, സ്വര്‍ണമോതിരം എന്നിവ കവര്‍ച്ച നടത്തിയ കേസില്‍ 5 പേരെ പുതുക്കാട് പൊലീസ് അറസ്റ്റുചെയ്തു

ചിറ്റിശേരി കുട്ടേപറമ്പില്‍ ആഷിക്ക്, ചൊവ്വൂര്‍ അഞ്ചാംകല്ല് നെടുങ്കാട്ടില്‍ മിഥുന്‍, ചിറ്റിശേരി ആലുക്ക സ്റ്റീവോ, പാലയ്ക്കല്‍ വെളിയത്ത് ശരത്ത്, ചിറ്റിശേരി കുഴുപ്പുള്ളി കാര്‍ത്തിക്  എന്നിവരാണ് അറസ്റ്റിലായത്. ഓസ്റ്റിന്‍ തോമസിന്റെ പരാതിയിലാണ് അറസ്റ്റ്.

കല്ലൂര്‍ മാവിന്‍ചുവടില്‍ അമേരിക്കന്‍ പൗരത്വമുള്ള മലയാളിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പണം, മൊബൈല്‍ഫോണ്‍, ടാബ്‌ലെറ്റ്, സ്വര്‍ണമോതിരം എന്നിവ കവര്‍ച്ച നടത്തിയ കേസില്‍ 5 പേരെ പുതുക്കാട് പൊലീസ് അറസ്റ്റുചെയ്തു Read More »

kodakara vellikulangara road

കോടാലിയില്‍ മഴ വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ദുരിതമാകുന്നു

നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന വെള്ളിക്കുളങ്ങര കൊടകര റോഡിലാണ് ഈ ദുരിതം. കോടാലി ആശുപത്രി ജംഗ്ഷനും ഓവുങ്ങല്‍ ജംഗ്ഷനും ഇടയിലുള്ള ഭാഗത്താണ് മഴ പെയ്താല്‍ റോഡ് തോടായി മാറുന്നത്. മഴ വെള്ളം ശരിയായി ഒഴുകി പോകാന്‍ സൗകര്യമില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം. മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രം പരിസരത്തു നിന്നുള്ള മലിനജലവും സ്വകാര്യ പറമ്പുകളില്‍ നിന്നുള്ള മഴവെള്ളവും ഇവിടെ റോഡിലേക്ക് ഒഴുകിയെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ആശുപത്രി ജംഗ്ഷനില്‍ നിന്ന് ഓവുങ്ങല്‍ ജംഗ്ഷന്‍ വരെ റോഡരുകിലുള്ള കാന വൃത്തിയാക്കാത്തതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നുണ്ട്.  ആശുപത്രി

കോടാലിയില്‍ മഴ വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ദുരിതമാകുന്നു Read More »

krishi chengalur

പുതുക്കാട് കുണ്ടുപാടത്തെ ഈ കൊല്ലത്തെ നെല്‍കൃഷി നടീല്‍ ഏറെ വ്യത്യസ്തമായി

ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയുടെയും കേരള സാഹിത്യപരിഷത്തിന്റെയും നേതൃത്വത്തില്‍ നടന്ന നടീല്‍ ഉത്സവത്തില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികളും കൂടി എത്തിയതാണ് നടീലില്‍ പുതുമ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ തിയറിയിലൂടെയല്ല പച്ചയായ അനുഭവത്തിലൂടെ മനസിലാക്കാനാണ് നടീലിനൊപ്പം പാഠശാലയും ഒരുക്കിയത്. കൃഷിപാഠശാലയില്‍ പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നത്. പരിപാടിയിലൂടെ നെല്‍കൃഷിയെയും മണ്ണിനേയും കുറിച്ച് കൂടുതല്‍ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു. ഞാറ്റടി തയ്യാറാക്കുന്നത്, ഞാര്‍ വലിക്കുന്നത്,ഞാര്‍ നടീല്‍, വരമ്പ് കളയ്ക്കുന്നത്, വരമ്പ് വയ്ക്കുന്നത്

പുതുക്കാട് കുണ്ടുപാടത്തെ ഈ കൊല്ലത്തെ നെല്‍കൃഷി നടീല്‍ ഏറെ വ്യത്യസ്തമായി Read More »

pudukad ksrtc

പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പരാതിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ ഇടപെടല്‍

 പുതുക്കാട് സ്റ്റാന്‍ഡില്‍ രാത്രിയില്‍ ദീര്‍ഘദൂര ബസ്സുകള്‍ കയറാത്തത് സംബന്ധിച്ചും ഡീലക്‌സ് ബസ്സുകള്‍ക്ക് ഫെയര്‍ സ്‌റ്റേജ് സ്റ്റാന്റിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുക, സ്റ്റാന്‍ഡില്‍ ചാലക്കുടിയില്‍ ബോര്‍ഡിങ്ങ് പോയിന്റുകള്‍ ഉള്ള എല്ലാ ബസ്സുകള്‍ക്കും ബോര്‍ഡിങ്ങ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗതാഗത മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍ എന്നിവര്‍ക്ക് എംഎല്‍എ കത്ത് നല്‍കിയത്.

പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പരാതിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ ഇടപെടല്‍ Read More »

kurumali temple

കുറുമാലി ക്ഷേത്ര പരിസരം മാലിന്യ മുക്തമാക്കുന്നതിനായി വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ ആലോചനായോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.  ബാബുരാജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എം കെ സുദര്‍ശനന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പ്രേംരാജ് ചുണ്ടാലത്ത്, എം.ബി. മുരളീധരന്‍, ദേവസ്വം കമ്മീഷണര്‍ സി. അനില്‍കുമാര്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ കെ.കെ. നിഖില്‍  തുടങ്ങിയ ദേവസ്വം ത്രിതല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തരമായി

കുറുമാലി ക്ഷേത്ര പരിസരം മാലിന്യ മുക്തമാക്കുന്നതിനായി വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ ആലോചനായോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

trikur plastic

തൃക്കൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 245 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും തൃക്കൂര്‍ പഞ്ചായത്തും നടത്തിയ സംയുക്തപരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. നിരോധിതഗാര്‍ബേജ് ബാഗുകള്‍, ഗ്ലാസുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, തെര്‍മ്മോകോള്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം കപ്പുകള്‍ എന്നിവയാണ് വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പിടികൂടിയത്. സ്ഥാപന ഉടമകളില്‍ നിന്നും 20,000 രൂപ പിഴ ചുമത്തി. തുടര്‍ന്നും പരിശോധനകള്‍ തുടരുന്നതാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

തൃക്കൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 245 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി Read More »

kurumali river

കുറുമാലിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ജലസേചന വിഭാഗം നിര്‍മിക്കുന്ന താല്‍ക്കാലിക ചിറയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്ന രീതിക്കു പകരം സംവിധാനം കണ്ടെത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ആവശ്യം കഴിഞ്ഞയുടന്‍ മണല്‍, പുഴയില്‍ നിക്ഷേപിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കാലതാമസം കൂടാതെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോടു നിര്‍ദേശിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ചിറ പൊട്ടിയാല്‍ ആയിരക്കണക്കിനു മണല്‍ചാക്കുകളാണു പുഴയുടെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു ചേരുന്നതെന്നും ഇതു പുഴയെ മലിനമാക്കുമെന്നും ചൂണ്ടിക്കാട്ടി മുപ്ലിയം കരോടന്‍ കെ.ജി. രവീന്ദ്രനാഥ് സമര്‍പ്പിച്ച പരാതിയിലാണു നടപടി. കുറുമാലിപ്പുഴയിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ടു നിലവില്‍ കലക്ടര്‍

കുറുമാലിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ജലസേചന വിഭാഗം നിര്‍മിക്കുന്ന താല്‍ക്കാലിക ചിറയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്ന രീതിക്കു പകരം സംവിധാനം കണ്ടെത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ Read More »

kerala flm awards

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് 6ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു Read More »

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി

 കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാനും ഘടകസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുവാനായുമാണ് സംഘം എത്തിയത്. 18 പഞ്ചായത്ത് പ്രസിഡന്റുമാരും 6 ഉന്നതല ഉദ്യോഗസ്ഥരും കില പ്രതിനിധിയും അടങ്ങുന്ന 25 പേരുടെ സംഘമാണ് എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിശദീകരിച്ചു. ഘടകസ്ഥാപനങ്ങളിലേതടക്കം എല്ലാ മേഖലകളിലെയും പദ്ധതികളെക്കുറിച്ച് അവതരണം നടത്തി. തുടര്‍ന്ന് ചര്‍ച്ചയും നടത്തി. സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബ്ലോക്ക് പഞ്ചായത്തായ കൊടകരയുടെ പ്രവര്‍ത്തനങ്ങളില്‍

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി Read More »

oommen chandy pudukad

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പുതുക്കാട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

ചടങ്ങോടനുബന്ധിച്ച് പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ നിന്നും മൗനജാഥ നടത്തി. തുടര്‍ന്ന് പുതുക്കാട് സെന്ററില്‍ സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.കെ. ശിവരാമന്‍, വി.വി. രാജേഷ്, പി.കെ. ശേഖരന്‍, എം.പി. പോളി, എം.കെ. പോള്‍സണ്‍, ഷാജു കാളിയേങ്കര എന്നിവര്‍ പ്രസംഗിച്ചു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പുതുക്കാട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു Read More »