നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന വെള്ളിക്കുളങ്ങര കൊടകര റോഡിലാണ് ഈ ദുരിതം. കോടാലി ആശുപത്രി ജംഗ്ഷനും ഓവുങ്ങല്‍ ജംഗ്ഷനും ഇടയിലുള്ള ഭാഗത്താണ് മഴ പെയ്താല്‍ റോഡ് തോടായി മാറുന്നത്. മഴ വെള്ളം ശരിയായി ഒഴുകി പോകാന്‍ സൗകര്യമില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം. മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രം പരിസരത്തു നിന്നുള്ള മലിനജലവും സ്വകാര്യ പറമ്പുകളില്‍ നിന്നുള്ള മഴവെള്ളവും ഇവിടെ റോഡിലേക്ക് ഒഴുകിയെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ആശുപത്രി ജംഗ്ഷനില്‍ നിന്ന് ഓവുങ്ങല്‍ ജംഗ്ഷന്‍ വരെ റോഡരുകിലുള്ള കാന വൃത്തിയാക്കാത്തതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നുണ്ട്. ആശുപത്രി ജംഗ്ഷനില്‍ റോഡിന്റെ ഒരു ഭാഗത്ത് ഏതാനും മീറ്റര്‍ ദൂരത്തില്‍ കാന നിര്‍മാണം നടക്കാത്തതും റോഡിലേക്ക് വെള്ളമൊഴുകാന്‍ ഇടയാക്കുണ്ട്. കോടാലി ഓവുങ്ങല്‍ ജംഗ്ഷന്‍ മുതല്‍ വെള്ളിക്കുളങ്ങര വരെ മെക്കാഡം ടാറിംഗ് നടത്തി റോഡ് നവീകരിക്കുമ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും റോഡ് നവീകരണത്തിനുള്ള നടപടികള്‍ വൈകുകയാണ്
കോടാലിയില്‍ മഴ വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ദുരിതമാകുന്നു
