ആവശ്യം കഴിഞ്ഞയുടന്‍ മണല്‍, പുഴയില്‍ നിക്ഷേപിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കാലതാമസം കൂടാതെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോടു നിര്‍ദേശിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ചിറ പൊട്ടിയാല്‍ ആയിരക്കണക്കിനു മണല്‍ചാക്കുകളാണു പുഴയുടെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു ചേരുന്നതെന്നും ഇതു പുഴയെ മലിനമാക്കുമെന്നും ചൂണ്ടിക്കാട്ടി മുപ്ലിയം കരോടന്‍ കെ.ജി. രവീന്ദ്രനാഥ് സമര്‍പ്പിച്ച പരാതിയിലാണു നടപടി. കുറുമാലിപ്പുഴയിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ടു നിലവില്‍ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് ചാക്കുകള്‍ പുഴയില്‍ നിന്നും മാറ്റാന്‍ നടപടിയെടുക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിരമായി തടയണ നിര്‍മിച്ചാല്‍ വെള്ളം ഒഴുകി പോകാതെ കര ഇടിയാന്‍ സാധ്യത ഉണ്ട്. ഇക്കാര്യത്തില്‍ പഠനം നടത്തും. പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ചുള്ള ചിറ നിര്‍മാണത്തിനു തന്നെയാണ് ഈ വര്‍ഷവും എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ളതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.