തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും തൃക്കൂര്‍ പഞ്ചായത്തും നടത്തിയ സംയുക്തപരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. നിരോധിതഗാര്‍ബേജ് ബാഗുകള്‍, ഗ്ലാസുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, തെര്‍മ്മോകോള്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം കപ്പുകള്‍ എന്നിവയാണ് വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പിടികൂടിയത്. സ്ഥാപന ഉടമകളില്‍ നിന്നും 20,000 രൂപ പിഴ ചുമത്തി. തുടര്‍ന്നും പരിശോധനകള്‍ തുടരുന്നതാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
തൃക്കൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 245 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
