പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശനന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പ്രേംരാജ് ചുണ്ടാലത്ത്, എം.ബി. മുരളീധരന്‍, ദേവസ്വം കമ്മീഷണര്‍ സി. അനില്‍കുമാര്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ കെ.കെ. നിഖില്‍ തുടങ്ങിയ ദേവസ്വം ത്രിതല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തരമായി ദേവസ്വം ഭൂമിയില്‍ ഭക്തജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള പദ്ധതി രൂപീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. അമ്പലത്തിന്റെ കടവ് നവീകരിക്കുന്നതിനും തീരുമാനമായി. ക്ഷേത്ര പരിസരത്ത് മിനി മാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി എംഎല്‍എ അറിയിച്ചു.
കുറുമാലി ക്ഷേത്ര പരിസരം മാലിന്യ മുക്തമാക്കുന്നതിനായി വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ ആലോചനായോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
