പോങ്കോത്ര കോളനി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പോങ്കോത്ര ഗ്രാമിക ഉദ്ഘാടനം ജനുവരി 26ന് നടക്കുമെന്ന് എംഎല്‍എ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആറുമാസത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്ന് എംഎല്‍എ കരാറുകാരോട് നിര്‍ദേശിച്ചു. അവലോകന സമിതി യോഗം ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും എംഎല്‍എ പറഞ്ഞു. ഗ്രാമിക പരിസരത്ത് നടന്ന ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ മുഖ്യാതിഥിയായി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, പഞ്ചായത്ത് അംഗം പുഷ്പാകരന്‍, ബ്ലോക്ക് അംഗം റീന ഫ്രാന്‍സിസ്, ഇരിങ്ങാലക്കുട എസ്‌സി ഡെവലപ്‌മെന്റ് ഓഫീസര്‍ പി.എസ്. പ്രിയ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, കെഇഎല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെല്ലായി പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ
