പട്ടയം അസംബ്ലിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി പദ്ധതി വിശദീകരിച്ചു. പുതുക്കാട് മണ്ഡലം നോഡല്‍ ഓഫീസര്‍ കെ.എം. സിമീഷ് സാഹു, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, സൈമണ്‍ നമ്പാടന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, അജിതാ സുധാകരന്‍, എന്‍. മനോജ് എന്നിവരും മറ്റു ജനപ്രതിനിധികളും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പട്ടയം അസംബ്ലിയില്‍ സന്നിഹിതരായി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വിവിധ വില്ലേജുകളിലെ ഇനിയും പട്ടയത്തിന് അപേക്ഷ നല്‍കാത്തവരില്‍ നിന്നും പുതുതായി അപേക്ഷകള്‍ സ്വീകരിക്കും. നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ എടുത്ത നടപടികള്‍ പരിശോധിക്കുകയും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. വില്ലേജ് തല ജനകീയ കമ്മറ്റിയിലും പട്ടയ അപേക്ഷയുടെ നടപടികള്‍ പരിശോധിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പുതുക്കാട് മണ്ഡലം പട്ടയം അസംബ്ലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു
