പ്രധാന അധ്യാപിക റിന്‍സി ജോണ്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പത്തിലകളുടെയും ദശപുഷ്പങ്ങളുടെയും പ്രാധാന്യം കുട്ടികള്‍ക്ക് വിശദീകരിച്ചു. കുട്ടികള്‍ കൊണ്ടുവന്ന പത്തിലകള്‍ ഉപയോഗിച്ച് പത്തില കറി വിതരണവും നടത്തി.
കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജിയുപി സ്‌കൂളില്‍ ദശപുഷ്പ പ്രദര്‍ശനവും പത്തില ചെടികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു
