nctv news pudukkad

മുത്രത്തിക്കരയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ACCIDENT PARAPPUKARA

പറപ്പൂക്കര മുത്രത്തിക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാടായിക്കോണം കാക്കനാട്ട് വീട്ടിൽ കുട്ടൻ്റെ മകൻ സുധീർ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാവിലെ 8 മണിയോടെയാണ് അപകടം. നന്തിക്കരയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോയിരുന്ന ബസിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീറിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *