nctv news pudukkad

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ മാവിന്‍ചുവട് പൂണിശ്ശേരി കപ്പേള കനാല്‍ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി

trikur poonissrei road

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാപഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. സലീഷ്, സലീഷ് ചെമ്പാറ, കപില്‍രാജ്, അജീഷ് മുരിയാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 20.16 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു റോഡിന്റെ നിര്‍മാണം.

Leave a Comment

Your email address will not be published. Required fields are marked *