ചടങ്ങോടനുബന്ധിച്ച് പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ നിന്നും മൗനജാഥ നടത്തി. തുടര്‍ന്ന് പുതുക്കാട് സെന്ററില്‍ സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.കെ. ശിവരാമന്‍, വി.വി. രാജേഷ്, പി.കെ. ശേഖരന്‍, എം.പി. പോളി, എം.കെ. പോള്‍സണ്‍, ഷാജു കാളിയേങ്കര എന്നിവര്‍ പ്രസംഗിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പുതുക്കാട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു
