കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാനും ഘടകസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുവാനായുമാണ് സംഘം എത്തിയത്. 18 പഞ്ചായത്ത് പ്രസിഡന്റുമാരും 6 ഉന്നതല ഉദ്യോഗസ്ഥരും കില പ്രതിനിധിയും അടങ്ങുന്ന 25 പേരുടെ സംഘമാണ് എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിശദീകരിച്ചു. ഘടകസ്ഥാപനങ്ങളിലേതടക്കം എല്ലാ മേഖലകളിലെയും പദ്ധതികളെക്കുറിച്ച് അവതരണം നടത്തി. തുടര്‍ന്ന് ചര്‍ച്ചയും നടത്തി. സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബ്ലോക്ക് പഞ്ചായത്തായ കൊടകരയുടെ പ്രവര്‍ത്തനങ്ങളില്‍ സംഘം മതിപ്പ് രേഖപ്പെടുത്തി. അഭിമാന പദ്ധതിയായ ഷീ വര്‍ക്‌സ് സ്‌പേസ് ഏറെ മാതൃകാപരമാണെന്നും സംഘം അഭിപ്രായപ്പെട്ടു. പുതുക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് സംഘം മടങ്ങിയത്.
കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി
