nctv news pudukkad

nctv news logo
nctv news logo

 ചെങ്ങാല്ലൂര്‍ എസ്എന്‍ പുരത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച കാനയിലേക്ക് വീണ്ടും സ്‌കൂള്‍ ബസ് ചെരിഞ്ഞു

chengalur sn puram

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റോഡിലെ കാനയില്‍ സ്‌കൂള്‍ ബസ് ചെരിഞ്ഞ് അപകടം സംഭവിക്കുന്നത്. ചെങ്ങാലൂര്‍ ഹൈസ്‌കൂളിലെ വാഹനമാണ് കാനയിലേക്ക് ചെരിഞ്ഞത്. നിറയെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. രണ്ടാഴ്ച മുന്‍പ് നന്തിക്കര സര്‍ക്കാര്‍ സ്‌കൂളിലെ വാഹനം കാനയിലേക്ക് ചെരിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം കാന ശരിയായ രീതിയില്‍ മൂടാത്തതാണ് അപകടത്തിന് കാരണം. വിവിധ സ്‌കൂളുകളുടെ പതിനഞ്ചോളം വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ഇടമില്ലാത്ത റോഡിലാണ് കാന തീര്‍ത്ത് അപകടാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. പൈപ്പ് സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പുതുക്കാട് പഞ്ചായത്തും വാട്ടര്‍ അതോറിറ്റിയും  ഇടപെടാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ആക്ഷേപം. എത്രയും വേഗം അധികൃതര്‍ ഇടപെട്ട് റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ബിജെപി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *