ആലേങ്ങാട് ഭരത മേഖലയില്‍ ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്റെ നേതൃത്വത്തില്‍ യോഗം നടന്നത്. പഞ്ചായത്തംഗം ലിന്റോ തോമസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആന്‍സി ജോസ്, അങ്കണവാടി വര്‍ക്കര്‍ ലൂസി ആന്റണി, ആശ വര്‍ക്കര്‍ സിന്ധു ശശി എന്നിവര്‍ സന്നിഹിതരായിരുന്നു. ലഹരി കൈമാറ്റവും ഉപയോഗവും അവസാനിപ്പിക്കുക, സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ തടയുക, അസമയത്ത് ബസ് സ്റ്റോപ്പുകളില്‍ ആവശ്യമില്ലാതെ ഇരിക്കുകയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവര്‍ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാനായി യോഗം തീരുമാനിച്ചു. ലഹരിക്കെതിരെ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍ അടങ്ങിയ യോദ്ധാവ് പദ്ധതിയുടെ പോസ്റ്റര്‍ പ്രദേശത്തിന്റെ വിവിധയിടങ്ങളില്‍ പതിപ്പിച്ചു. ലഹരിക്കെതിരെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അറിയിച്ചു. ഭരതയില്‍ ചേര്‍ന്ന ജാഗ്രതാ സമിതിയുടെ തീരുമാന പ്രകാരം ലഹരി മാഫിയക്കെതിരെ പുതുക്കാട്, വരന്തരപ്പിള്ളി പൊലീസ് സ്‌റ്റേഷനുകളിലും ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കി.
തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി സംഘങ്ങള്‍ സജീവമായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരതയില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു
