nctv news pudukkad

nctv news logo
nctv news logo

മണ്ണംപേട്ട വട്ടണാത്രയില്‍ വീട്ടുകിണറ്റിലെ വെള്ളം തിളച്ചത് പരിഭ്രാന്തി പരത്തി

VATTANATHRA KINAR

വട്ടണാത്ര കൈപ്പിള്ളി ബാലകൃഷ്ണന്റെ കിണറ്റിലാണ് രാത്രിയിലും വെള്ളം തിളച്ചുക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചില സമയങ്ങളില്‍ കൂടുതല്‍ ശക്തിയോടെ പ്രതിഭാസം കണ്ടതായി വീട്ടുകാര്‍ പറയുന്നു. 15 കോല്‍ താഴ്ച്ചയുള്ള കിണറ്റിലാണ് വെള്ളം തിളച്ചത്.വെള്ളത്തിന് നിറവ്യത്യാസമോ കിണറില്‍ നിന്ന് ശബ്ദമോ വരുന്നില്ല. സമീപത്തെ വീടുകളിലെ കിണറുകളിലൊന്നും ഇത്തരം പ്രതിഭാസം കണ്ടെത്താനായില്ല. ഏഴ് വര്‍ഷം മുന്‍പ് തൊട്ടടുത്ത വീട്ടിലെ കിണറില്‍ ഇത്തരത്തില്‍ വെള്ളം തിളച്ചതായി പറയുന്നു. സമീപ പ്രദേശമായ തൃക്കൂരില്‍ കഴിഞ്ഞയാഴ്ച നേരീയ ഭൂചലനവും മുഴക്കവും അനുഭവപ്പെട്ടിരുന്നത് ഇവരെ കൂടുതല്‍ ആശങ്കക്കിടയാക്കി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, പഞ്ചായത്തംഗം കെ.എ. ഷൈലജ, സെക്രട്ടറി പി.വി. സുഭാഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *