nctv news pudukkad

മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നുമുറി, ഒമ്പതുങ്ങല്‍ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം മൂലം വഴിനടക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നതായി നാട്ടുകാരുടെ പരാതി

street dogs

മൂന്നുമുറിയില്‍ നിന്ന് ഒമ്പതുങ്ങല്‍, കുഞ്ഞാലിപ്പാറ, മാങ്കുറ്റിപ്പാടം പ്രദേശങ്ങളിലേക്ക് പോകുന്ന റോഡില്‍ രാപകല്‍ വ്യത്യാസമില്ലാതെ തെരുവുനായ്്ക്കള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാര്‍ക്ക് തെരുവുനായക്കള്‍ പേടി സ്വപ്‌നമായി മാറിയിരിക്കയാണ്. വിദ്യാലയങ്ങളിലേക്കും ട്യൂഷന്‍ സെന്ററുകളിലേക്കും സൈക്കിളില്‍ പോകുന്ന കുട്ടികള്‍ക്കും തെരുവുനായക്കള്‍ ഭീഷണി സൃഷ്ടിക്കുന്നു. റോഡില്‍ തെരുവുനായ്്ക്കളുള്ളതിനാല്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും  കുട്ടികളെ അനുഗമിക്കേണ്ടി വരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. നായ്്്്ക്കളെ നിയന്ത്രിക്കാന്‍ സത്വര നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *