വിവിധ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അതൃപ്തി രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ധനകാര്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കിഫ്ബി സി.ഇ.ഒ. എന്നിവര്‍ക്ക് കത്ത് നല്‍കുമെന്ന് യോഗത്തില്‍ അറിയിച്ചു. മണ്ഡലത്തിലെ നടന്നുവരുന്ന വിവിധ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നോഡല്‍ ഓഫീസര്‍ ആര്‍. ശേഖര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി അനുമതി ലഭിച്ച 4 റോഡുകളുടെ നിര്‍മ്മാണം ഇനിയും ആരംഭിക്കാന്‍ കഴിയാത്തതില്‍ എംഎല്‍എ യ്ക്ക് അതൃപ്തി
