മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള 150 ാമത്തെ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
കൊടകര ജി.എല്‍.പി. സ്കൂളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പില്‍ പാലക്കാട് അഹല്യ കണ്ണാശുപത്രിയിലെ മെഡിക്കല്‍ സംഘം രോഗികളെ പരിശോധിക്കും. ഇതുവരെ നടന്ന ക്യാമ്പുകളിലായി നാലായിരത്തോളം പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തികൊടുക്കാന്‍ കഴിഞ്ഞതായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത പി. രാധാകൃഷ്ണന്, കെ.കെ. വെങ്കിടാചലം, അനില്‍ വടക്കേടത്ത് എന്നിവര്‍ പറഞ്ഞു.



















