തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. മുപ്ലിയം കുഞ്ഞക്കരയില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. പിടിക്കപറമ്പ്, റൊട്ടിപ്പടി, മണ്ണംപേട്ട, പള്ളിക്കുന്ന്, നായരങ്ങാടി, ആതൂര്, വടക്കുമുറി, കോനിക്കര, തലോര്‍ എന്നിവിടങ്ങളിലെ ജനങ്ങളോട് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. എറവക്കാടായിരുന്നു സമാപനം. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, എസ് സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ബാബു, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ സന്നിഹിതരായി.
തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി
