പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ കണ്‍വെന്‍ഷന്‍ പാലപ്പിള്ളിയില്‍ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം പി.എ. അമീര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. ജോയ്, പി.എം. അലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പി.എ. അമീറിനെ പ്രസിഡന്റായും പി.ടി. ജോയിയെ സെക്രട്ടറിയായും അരുണിനെ ട്രഷററായും തിരഞ്ഞെടുത്തു. വിവിധ യൂണിയനുകളില്‍ നിന്ന് രാജിവെച്ച് സിഐടിയു യൂണിയനില്‍ ചേര്‍ന്ന 7 അംഗങ്ങളെ ചടങ്ങില്‍ സ്വീകരിച്ചു.
പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ കണ്‍വെന്‍ഷന്‍ പാലപ്പിള്ളിയില്‍ സംഘടിപ്പിച്ചു
