വെള്ളിക്കുളങ്ങര മോനൊടിയില്‍ നിന്ന് കമലക്കട്ടി ഭാഗത്തേക്കുള്ള കനാല്‍ബണ്ട് റോഡിലാണ് പൈപ്പുലൈനിനായി കുഴിച്ച കാനയിലെ മണ്ണ് മഴവെള്ളവുമായി കൂടിക്കലര്‍ന്ന് യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിട്ടുള്ളത്. റോഡില്‍ വീഴുന്ന മഴ വെള്ളം ഒഴുകിപോകുന്നതിനും മണ്ണ് തടസമായിട്ടുണ്ട്. ഇതുമൂലം ചില ഭാഗങ്ങളില്‍ മഴവെള്ളം റോഡില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ഈയിടെ ടാറിങ് നടത്തി നവീകരിച്ച റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണമാകുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
റോഡരുകില്‍ പൈപ്പുലൈന്‍ സ്ഥാപിക്കാനായി കുഴിച്ച കാന ശരിയായി മൂടാത്തത് യാത്രക്കാര്‍ക്ക് ദുരിതമായി
