തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഗ്ലസിന്‍ പിയൂസ് കൂള മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ഷാജു ചിറയത്ത് തിരുനാള്‍ സന്ദേശം നല്‍കി. സമൂഹബലിക്ക് ഫാ. ജോസഫ് ഗോപുരം മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ആഘോഷചടങ്ങുകള്‍ക്ക് തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി, തിരുനാള്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന്‍, കൈക്കാരന്‍മാരായ ആന്റണി കരിയാട്ടി, ജോസ് വെട്ടുമണിക്കല്‍, ഷിജു പഴേടത്ത്പറമ്പില്‍, ലിജോ ചാതേലി, പി.ആര്‍ഒ ബിജു ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി.