മുരിയാട് പഞ്ചായത്തിലെ കുട്ടികളുടെ പാര്‍ലമെന്റില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു
ജില്ലാ പഞ്ചായത്ത് തദ്ദേശസമേതം എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികളുടെ പാര്‍ലമെന്റ് മുരിയാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. കുട്ടികള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ 12 ല്‍പരം ആവശ്യങ്ങളാണ് ഉടന്‍തന്നെ അംഗീകരിക്കപ്പെട്ടത്. എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും ടോയ്‌ലറ്റ് ബ്ലോക്കുകള്‍, പത്തിടങ്ങളില്‍ ബോട്ടില്‍ ബൂത്ത്, എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും മാലിന്യ ശേഖരണ സംവിധാനം, പഞ്ചായത്തടിസ്ഥാനത്തില്‍ സെല്‍ഫ് ഡിഫന്‍സ്, ഫുട്‌ബോള്‍, ചെസ്സ്, നീന്തല്‍, കലാ പരിശീലനം, വിദ്യാലയങ്ങളില്‍ കുട്ടി പച്ചക്കറി തോട്ടം, വലിച്ചെറിയല്‍ വിമുക്ത തെരുവുകള്‍ക്ക് ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം, വിദ്യാലയങ്ങള്‍ …