രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യം, കലാശാഭിഷേകം എന്നിവ നടത്തി. കൊക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്രത്തില്‍ തിടമ്പ് എഴുന്നള്ളിപ്പിന് ശേഷം ഉച്ചപൂജ ഉണ്ടായിരുന്നു. തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ നടന്ന കാവടിയാട്ടത്തില്‍ പീലിക്കാവടികളും പൂക്കാവടികളും ചിന്ത് കാവടികളും അണിനിരന്നു. മേളത്തിന്റെ അകമ്പടിയില്‍ കാഴ്ച ശീവേലിയും ഒരുക്കി. കല്ലൂര്‍ ബാലകൃഷ്ണന്‍ നായരും സംഘവും ഭക്തിഗാനസുധ അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ക്ഷേത്രം തന്ത്രി ടി.എസ്. വിജയന്‍ കാരുമാത്ര, മേല്‍ശാന്തി അനൂപ് ചോച്ചേരിക്കുന്ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് കാര്‍മികനായി. രക്ഷാധികാരി മനോഹരന്‍ കലിങ്ങപ്പുറം, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ചന്ദ്രന്‍ പെരുയാംകുളങ്ങര, ബൈജു പുതുപ്പുള്ളി, മോഹനന്‍ വട്ടപ്പുള്ളി, രമാ ആറ്റുപുറത്ത്, നിഷാന്ത് കണിയാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കല്ലൂര്‍ വീട്ടിക്കുന്ന് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്ര മഹോത്സവം ആഘോഷിച്ചു
