15 സെന്റിമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കഞ്ചാവ് ചെടിക്ക് 3 ആഴ്ചയോളം വളര്‍ച്ചയുണ്ട്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുദര്‍ശനന്‍, പ്രിവന്റീവ് ഓഫീസര്‍ സോണി കെ. ദേവസി, സിവില്‍ എക്‌സൈസ് ഓഫീസര്‍ യു. അനില്‍പ്രസാദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ. രാജു, എക്‌സൈസ് ഡ്രൈവര്‍ ഇ.എസ്. സംഗീത് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. കഞ്ചാവ് ചെടി കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി
